ജൂൺ 8 ലോക സമുദ്ര ദിനം

ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി സമുദ്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമുദ്രാന്തർ ഭാഗത്തെ വിസ്മയങ്ങളെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകി. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ സഹായത്തോടെ സമുദ്രാന്തർ ഭാഗത്തിലെ വിസ്മയങ്ങൾ കുട്ടികൾ കണ്ടു. മനസ്സിലാക്കുകയായിരുന്നു. പുഴ മലിനമാക്കരുത് എന്നും ജലം പാഴാക്കരുത് എന്നുമുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി.ശ്രീ.രാജൻ ചെത്തല്ലൂരിന്റെ ഇവിടെ ഒരു പുഴയുണ്ടായിരുന്നു എന്ന കവിത പത്താം ക്ലാസിലെ വിദ്യാർഥിനി സൗന്ദര്യ ആലപിച്ചു.