ലോക പരിസ്ഥിതി ദിനം

 

 

 

ചിന്മയ വിദ്യാലയ കുന്നുംപുറം നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്ത് ചെടികൾ വച്ചുപിടിച്ചു. പ്രകൃതിയിലെ പുകമലിനീകരണം തടയുന്നതിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. ഒരേ ഒരു ഭൂമി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. സുഗതകുമാരി ടീച്ചറിന്റെ കാടിനു കാവൽ എന്ന ലേഖനം ആസ്പദമാക്കി സ്കിറ്റ് ( വഴിയോര പൂക്കൾ ) സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനം കുട്ടികൾ ആലപിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ക്ലാസ്സുകളിൽ ചൊല്ലിക്കൊടുത്തു.  വിദ്യാലയ പ്രിൻസിപ്പൽ ശ്രീമതി ബീന, വൈസ് പ്രിൻസിപ്പൽ ശ്രീമതി സ്മിത, നല്ലപാഠം കോർഡിനേറ്റർമാർ ശ്രീമതി ശ്രീജ, ശ്രീമതി സവിത എന്നിവർ പ്രസ്തുത സംരംഭങ്ങൾക്ക്  നേതൃത്വം നൽകി.